• Home
  • News
  • അബഹ അന്താരാഷ്ട്ര വിമാനത്താവളം ഇനി ആദ്യ ‘നിശബ്ദ’ വിമാനത്താവളം

അബഹ അന്താരാഷ്ട്ര വിമാനത്താവളം ഇനി ആദ്യ ‘നിശബ്ദ’ വിമാനത്താവളം

റിയാദ് ∙ സൗദിയിലെ അബഹ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇനി മുതൽ ഒരു ശബ്ദവും കേൾക്കില്ല. സൗദിയിലെ ആദ്യ നിശബ്ദ വിമാനത്താവളമായി അബഹ രാജ്യാന്തര വിമാനത്താവളം. ഷാങ്ഹായ്, സൂറിക്,ദുബായ് , ആംസ്റ്റർഡാം, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളുടെ പട്ടികയിലേക്കാണ് അബഹ വിമാനത്താവളം മാറിയത്. വിമാനം പുറപ്പെടുന്നത് സംബന്ധിച്ചോ യാത്രക്കാര്‍ വിമാനത്തില്‍ എത്താത്തത് സംബന്ധിച്ചോ മറ്റ് അനൗണ്‍സ്‌മെന്റുകളൊന്നും ഈ വിമാനത്താവളത്തില്‍ ഇനി കേള്‍ക്കില്ല. വിമാനത്താവളം ഡയറക്ടര്‍ അഹമ്മദ് അല്‍ഖഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസ്‌പ്ലേകളില്‍ വിമാനങ്ങളുടെ സമയക്രമം കൃത്യമായി കാണിക്കും. ബോര്‍ഡിങ്‌  സമയത്തും യാതൊരു വിധത്തിലുള്ള അനൗണ്‍സ്‌മെന്റുകളും ഉണ്ടാകില്ല.

വിമാനങ്ങള്‍ റദ്ദാക്കുക, കാലതാമസം വരിക അടക്കം യാത്രക്കാര്‍ക്ക് പ്രാധാന്യമേറെയുള്ള അടിയന്തര അറിയിപ്പുകള്‍ക്ക് വേണ്ടി അടുത്ത ഏതാനും മാസങ്ങള്‍ അനൗണ്‍സ്‌മെന്റുകള്‍ ഉണ്ടാകും. ഗേറ്റുകള്‍ തുറക്കുന്നതിനും യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനും മുമ്പ് ബോര്‍ഡിങ്‌  ഗേറ്റുകളില്‍ യാത്രാവിവരങ്ങള്‍ ഡിസ്‌പ്ലേകളില്‍ തെളിയും.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All