• Home
  • News
  • യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

ദുബായ് ∙ ഇന്ന് യുഎഇയിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (ദേശീയ കാലാവസ്ഥാ കേന്ദ്രം) അറിയിച്ചു.‌

ഫുജൈറയിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഈർപ്പം സൂചിക 65 ശതമാനത്തിൽ എത്തും. മലയോരങ്ങളിൽ 21 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും എൻസിഎം പ്രവചിച്ചു. ഇന്ന് അബുദാബിയിലും ദുബായിലും 47 ഡിഗ്രി സെൽഷ്യസ് വരെ എത്തും. ഞായറാഴ്ച രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയിരുന്നു. താപനില 49.4 ഡിഗ്രി സെൽഷ്യസിൽ എത്തി. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ ഐനിലെ സ്വീഹാനിലാണ്. ഉച്ചയ്ക്ക് 2.45 ന്. കഴിഞ്ഞ ഞായറാഴ്ച താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അന്ന് മഴയും പെയ്തു. വേനൽക്കാല കാലാവസ്ഥ ആരംഭിക്കുന്നതിനാൽ യുഎഇയിൽ കൂടുതൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് കിഴക്കൻ, തെക്കൻ മേഖലകളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും സംവഹന മേഘങ്ങളാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്  ചെയ്തു. നേരിയതോ മിതമായ കാറ്റോ, പകൽ സമയത്ത് രാജ്യത്ത് പൊടിപടലത്തിന് കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ ചിലപ്പോൾ മിതമായതോ ഒമാൻ കടലിൽ നേരിയതോ ആയിരിക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All