• Home
  • News
  • ഒമാനിലെ തു​ട​ർ​ച്ച​യാ​യ മ​ഴ, വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഡാ​മു​ക​ൾ നി​റ​ഞ്ഞു

ഒമാനിലെ തു​ട​ർ​ച്ച​യാ​യ മ​ഴ, വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഡാ​മു​ക​ൾ നി​റ​ഞ്ഞു

 

മസ്കറ്റ് : കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനിൽ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാനിൽ പതിവ് വർഷത്തിനും വിപരീതമായി മഴ ലഭിച്ചത്. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലെ ഡാമുകളിൽ എല്ലാം ജലനിരക്ക് ഉയർന്നു.
ബുറൈമിയിൽ ഡാമുകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. 3.011 ദശലക്ഷം ഘനമീറ്റർ വെള്ളം ആണ് ഇപ്പോൾ ഇവിടെ ഉള്ളത്. ആറ് അണക്കെട്ടുകളാണ് നിറഞ്ഞൊഴുകുന്നതെന്ന് മഹ്ദ വിലായത്തിലെ കാർഷിക വികസന-ജലവിഭവ വകുപ്പ് മേധാവി എൻജിൻ സായിദ് ബിൻ ഖലീഫ അൽ ജാബ്രി പറഞ്ഞു

മഹ്ദ ഡാം, അബു ഖല, മസാഹ്, ഹേവാൻ, മെസൈലിക്, അൽ ജാവിഫ് തുടങ്ങിയ രാജ്യത്തെ ഡാമുകളും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബുറൈമി ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ്-ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്‌സിന്‍റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ വിലയ തരത്തിലുള്ള മഴയാണ് ലഭിച്ചത്. വിവിധ ഗവർണറേറ്റുകളിലും ഡാമുകളിൽ ജല നിരപ്പ് കൂടുതലാണ്.
ഒമാനിൽ മൊത്തം 174 ഡാമുകളാണ് ഉള്ളത്. 56 എണ്ണം ഭുഗർഭ ജല ഡാമുകളാണ്. 115 ഡാമുകൾ മഴവെള്ളം സംഭരിക്കുന്നത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ പ്രളയ സംരക്ഷണത്തിനായി മൂന്ന് ഡാമുകൾ നിർമിക്കാൻ അടുത്തിടെയാണ് ഒമാൻ ഭരണാധികാരി ഉത്തരവിട്ടത്.
മസ്കറ്റിലെ വാദി അൽ അൻസാബ്, ശർഖിയ ഗവർണറേറ്റിലെ വാദീ തഹ്‍വ, ബാത്തിന ഗവർണറേറ്റിലെ വാദീ അൽ സുഹൈമി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് പുതിയ ഡാമുകൾ നിർമ്മിക്കാൻ പോകുന്നത്. പൊതുജനങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള പുതിയ പദ്ധതികൾ ഉപയോഗപ്പെടുക്കിയിരിക്കുന്നത്. ഭൂഗർഭ റീചാർജ് ഡാമുകൾ, ഉപരിതല സംഭരണ അണക്കെട്ടുകൾ, വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ടുകൾ എന്നിങ്ങനെ മൂന്ന് തരം ഡാമുകൾ ആണ് രാജ്യത്ത് ഉള്ളത്.

രാജ്യത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന കാര്യത്തിൽ വലിയ പങ്കാണ് ഇത്തരത്തിലുള്ള ഡാമുകൾ നൽകുന്നത്. വർഷങ്ങളായി വരണ്ടു കിടന്നിരുന്ന പല സ്ഥലങ്ങളും മഴപെയ്തപ്പോൾ കൃഷിക്ക് അനുയോജ്യമായിരിക്കുന്നു. ഇവിടെ ഇപ്പോൾ കൃഷിക്കായി യോജിച്ച മണ്ണായി മാറിയിരിക്കുന്നുവെന്ന് പരിസ്ഥിതി വിദഗ്ധർ പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള കൃഷിക്കാവശ്യമായ വെളളവും, കുടിവെള്ളവും എല്ലാം രാജ്യത്തിന്റെ പല ഭാഗത്ത് എത്തിക്കുന്നതിലും വലിയ പങ്കാണ് ഡാമുകൾ വഹിക്കുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All