• Home
  • News
  • സൗദിയിൽ നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത; കാറ്റും വെള്ളപ്പൊക്ക‌വും ഉണ്ടായേക്കും

സൗദിയിൽ നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത; കാറ്റും വെള്ളപ്പൊക്ക‌വും ഉണ്ടായേക്കും

റിയാദ് ∙ സൗദി അറേബ്യയിൽ നാളെ വരെ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടത്തരം മഴയുണ്ടാകും. ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതിവേഗത്തിൽ വീശിയടിക്കുന്ന കാറ്റ് അന്തരീക്ഷത്തിൽ പൊടി നിറയ്ക്കും.തായിഫ്, മെയ്‌സാൻ, ആദം, അൽ അർദിയാത്ത്, അൽ കാമിൽ എന്നിവിടങ്ങളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. മക്കയിലും സമീപ പ്രദേശങ്ങളായ ജുമും, ബഹ്‌റ, റാനിയ, ഖുർമ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.റിയാദ് മേഖലയിൽ പെയ്യുന്ന ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെയായിരിക്കും മഴ. അഫീഫ്, ദവാദ്മി, ഖുവിയ്യ, മജ്മഅ, അൽ ഘട്ട്, ഷഖ്‌റ, അസ് സുൽഫി, താദിഖ്, മുറാത്ത്, വാദി അൽ ദവാസിർ തുടങ്ങിയ മേഖലകളിലും മഴ ലഭിക്കും. ജിസാൻ, അസീർ, അൽബാഹ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മദീന, ഹായിൽ, ഖാസിം പ്രദേശങ്ങളിൽ നേരിയ മഴയായിരിക്കും. താമസക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്കു പോകാനോ നീന്താനോ പാടില്ലെന്നും പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All