ബലിപെരുന്നാൾ: അബുദാബിയിൽ ആയിരത്തിലേറെ തൊഴിലാളികൾക്ക് പുതുവസ്ത്രം
അബുദാബി ∙ ബലിപെരുന്നാൾ പ്രമാണിച്ച് അബുദാബി നഗരസഭ ആയിരത്തിലേറെ തൊഴിലാളികൾക്ക് പുതുവസ്ത്രം സമ്മാനിച്ചു. അബുദാബി ദ്വീപ്, അൽറീം ദ്വീപ്, ബനിയാസ്, അൽ റിയാദ് സിറ്റി, യാസ് ദ്വീപ് എന്നീ പ്രദേശങ്ങളിലെ നിർമാണ കേന്ദ്രങ്ങൾ സന്ദർശിച്ചാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പെരുന്നാൾ പുടവ വിതരണം ചെയ്തത്. കെട്ടിട നിർമാണ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ ഉറപ്പാക്കാനായി ബോധവൽക്കരണ പരിപാടികളും നഗരസഭ നടത്തിവരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.