ഗൾഫിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു
തൈഫ്∙ സൗദിയിലുണ്ടായ വാഹനാപകടത്തില്‍ പറളി സ്വദേശി മരിച്ചു. പറളി കടവത്ത് വീട്ടില്‍ നൗഫല്‍ (37) ആണ് മരിച്ചത്. വ്യാഴം രാവിലെ ഇന്ത്യന്‍ സമയം 10 മണിയോടെയാണ് അപകടമുണ്ടായത്. തൈഫ് എന്ന സ്ഥലത്തിനു സമീപം നൗഫല്‍ ഓടിച്ചിരുന്ന മിനി ലോറി മുന്‍പിലുണ്ടായിരുന്ന ട്രൈലറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.
സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നൗഫല്‍ അഞ്ചു മാസം മുന്‍പാണ് നാട്ടില്‍ വന്നു പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അച്ഛന് : ഹനീഫ. അമ്മ: ജമീല. ഭാര്യ : മിസ്റിയ. മക്കള്‍ : നൈഫ ഫാത്തിമ, മുഹമ്മ
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.