• Home
  • News
  • ഒമാനില്‍ ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

ഒമാനില്‍ ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

മസ്‌കത്ത്∙ ഒമാനില്‍ ഇന്നലെ (വ്യാഴം-ദുല്‍ഖഅദ് 29) ദുല്‍ഹിജ്ജ മാസപ്പിറവി കാണാത്തതിനാല്‍ ഇന്ന് (വെള്ളിയാഴ്ച) ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും, ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയും ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ബലി പെരുന്നാള്‍ ദിനം പ്രഖ്യാപിച്ചതോടെ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. അതേസമയം, രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ദിനങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ അവധി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പെരുന്നാള്‍ ആഘോഷത്തിന് നാടണയാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍. ഇത്തവണ ഒൻപത് ദിവസം തുടര്‍ച്ചയായ അവധി ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All