• Home
  • News
  • ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂൺ മുതൽ വിലക്ക്; നിയമം ലംഘിക്കുന്നവർക്ക് പിഴ

ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂൺ മുതൽ വിലക്ക്; നിയമം ലംഘിക്കുന്നവർക്ക് പിഴ

ദുബായ് ∙ ജൂൺ ഒന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി നിരോധിക്കും. 25 പൈസ കൊടുത്താൽ പ്ലാസ്റ്റിക് ബാഗുകൾ ലഭിച്ചിരുന്നു. ഇതാണ് പൂർണമായി നിർത്തലാക്കുന്നത്. പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്കു മാറാനാണ് നഗരസഭയുടെ നിർദേശം. 2026ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന മുഴുവൻ ഉൽപന്നങ്ങളുംഘട്ടംഘട്ടമായി നിർത്തലാക്കും. നിരോധന നിയമം ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്നതുമൂലമാണ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കുന്നത്. 57 മൈക്രോമീറ്ററിൽ കൂടുതൽ കനം കുറഞ്ഞ എല്ലാ തരം ബാഗുകൾ,  ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവയും നിരോധിച്ചു.

ഇളവ്

ബ്രെഡ് ബാഗുകൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവയ്ക്കുള്ള റോൾ ബാഗുകൾ, 57 മൈക്രോമീറ്ററിൽ കൂടുതൽ കട്ടിയുള്ള ബാഗുകൾ, ലോൺട്രി ബാഗുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ ബാഗുകൾ, വ്യത്യസ്ത വലുപ്പത്തിലും തരത്തിലുമുള്ള മാലിന്യ സഞ്ചികൾ, ധാന്യ സഞ്ചികൾ.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All