• Home
  • News
  • ഹാജിമാർക്ക് സ്വന്തം രാജ്യത്തെ എടിഎം കാർഡുകൾ സൗദിയിൽ ഉപയോഗിക്കാൻ അനുമതി

ഹാജിമാർക്ക് സ്വന്തം രാജ്യത്തെ എടിഎം കാർഡുകൾ സൗദിയിൽ ഉപയോഗിക്കാൻ അനുമതി

ജിദ്ദ ∙ സൗദി അറേബ്യയിൽ ഹജിനെത്തുന്ന തീർഥാടകർക്ക് സ്വന്തം രാജ്യങ്ങളിലെ ബാങ്കുകള്‍ ഇഷ്യു ചെയ്ത എടിഎം കാര്‍ഡുകള്‍ സൗദിയിൽ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്ന സേവനത്തിന് തുടക്കം. സൗദി സെന്‍ട്രല്‍ ബാങ്കാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഈ സേവനം ലഭ്യമാകുന്നത്. വീസ, മാസ്റ്റര്‍ കാര്‍ഡ്, യൂണിയന്‍ പേ, ഡിസ്‌കവര്‍, അമേരിക്കന്‍ എക്‌സ്പ്രസ്, ഗള്‍ഫ് പെയ്‌മെന്റ് നെറ്റ്‌വര്‍ക്ക് 'ആഫാഖ്' തുടങ്ങിയ കാർഡുകൾ സൗദിയിൽ ഉപയോഗിക്കാനാകും. സൗദിയുടെ ദേശീയ പെയ്‌മെന്റ് സംവിധാനമായ 'മദ'യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഹാജിമാരുടെ സൗകര്യം പരിഗണിച്ച് 1,220 എടിഎമ്മുകൾ പ്രവർത്തിക്കും. ഇതില്‍ 633 എണ്ണം മക്കയിലാണ്. 568 ശാഖകൾ മദീനയിലുമാണ്. തീര്‍ഥാടകര്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നൽകുന്നതിനുള്ള ഒരുക്കം സെന്‍ട്രല്‍ ബാങ്ക് പൂര്‍ത്തിയാക്കി. മക്കയിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും താല്‍ക്കാലിക, മൊബൈല്‍ ശാഖകളും അടക്കം 110 ബാങ്ക് ശാഖകള്‍ പ്രവര്‍ത്തനം തുടങ്ങി. ബലിപെരുന്നാള്‍ അവധി പരിഗണിക്കാതെ സൗദിയിൽ 36 ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കും. രാവിലെ ഒന്‍പതര മുതല്‍ രാത്രി എട്ടര വരെയാണ് ഇവയുടെ പ്രവൃത്തി സമയം. എയര്‍പോര്‍ട്ടുകളിലെ ബാങ്ക് ശാഖകള്‍ 24 മണിക്കൂറും പ്രവർത്തിക്കും.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All