• Home
  • News
  • ഉംറ വിസയുടെ കാലാവധി ജൂൺ 6 ന് അവസാനിക്കും 

ഉംറ വിസയുടെ കാലാവധി ജൂൺ 6 ന് അവസാനിക്കും 

സൗദി : ഉംറ വിസയിൽ സൗദിഅറേബ്യയിൽ യാത്ര നടത്തി സൗദിയിൽ താമസിക്കുന്നവർക്ക് സൗദിയിൽ നിന്നും രാജ്യം വിടേണ്ട അവസാന തീയതി ജൂൺ 6ആണ്. ഹജ്ജ് മാസം തുടങ്ങുന്നത് വരെയാണ് ഉംറ വിസയ്ക്ക് ഹജ്ജ് ഉംറ മന്ധ്രാലയം കാലാവധി നൽകിയിരുന്നത്.

ഉംറ വിസയിൽ മക്കയിൽ ഇപ്പോൾ പ്രവേശനം നൽകുന്നില്ല.ഉംറ വിസയിൽ ഹജ്ജ് നിർവഹിക്കുന്നത് ഹജ്ജ് മന്ധ്രാലയം വിലക്കുകയും പിടിക്കപ്പെട്ടാൽ സൗദി നിയമത്തിൽ തടവ് ശിക്ഷയും അറിയിപ്പ് നൽകിയിട്ടുണ്ട്.

ജൂൺ 6ന് രാജ്യം വിടാത്തവർക്ക് 6 മാസം തടവും 25000 സൗദി റിയാൽ പിഴയും ചുമതപെടുമെന്ന് ഹജ്ജ് ഉംറ മന്ധ്രാലയം ഉത്തരവ് പുറപെടുവിച്ചിട്ടുണ്ട്. കൂടാതെ വിരൽ അടയാളത്തിലൂടെ ജൂൺ 6ന് സൗദിയിൽ നിന്നും മടങ്ങിപോകാത്തവരെ സൗദിയിൽ പ്രവേശിക്കുവാനുള്ള വിലക്കും നല്കപ്പെടും.

ഹജ്ജ് ഉംറ മന്ധ്രാലയം ഈ വർഷത്തെ ഹജ്ജിനു പ്രതെകമായ നുസുക്ക് കാർഡ് തിരിച്ചറിയുവാൻ നൽകിയിട്ടുണ്ട്. ഹജ്ജിമാർ നിർബന്ധമായും ഹജ്ജ് ഉംറ മന്ധ്രാലയം നൽകിയ നുസുക്ക് കാർഡ് കയ്യിൽ സൂക്ഷിക്കേണ്ടതാണ്. കാർഡ് സൂക്ഷിക്കത്തവരെ മീന അറഫ ടെണ്ടുകളിൽ പ്രവേശിപ്പിക്കില്ല എന്ന് ഹജ്ജ് സർവീസ് കമ്പനികൾ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All