• Home
  • News
  • ആളുകളവിദേശത്തേക്ക് കടത്തി അവയവ കച്ചവടം; 20 പേരെ ഇറാനിലെത്തിച്ചെന്ന് സബിത്ത്; ചി

ആളുകളവിദേശത്തേക്ക് കടത്തി അവയവ കച്ചവടം; 20 പേരെ ഇറാനിലെത്തിച്ചെന്ന് സബിത്ത്; ചിലർ അവിടെവച്ച് മരിച്ചതായും സൂചന

കൊച്ചി∙ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ സബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് സബിത്ത് ആളുകളെ ഇറാനിലെത്തിച്ചത്. 20 പേരെ ഇറാനിലേക്കു കടത്തിയതായാണ് സബിത്ത് എൻഐഎക്കു നൽകിയ മൊഴി. അഞ്ചു വർഷമായി ഇറാനിൽ താമസിച്ചായിരുന്നു അവയവക്കടത്തിന് നേതൃത്വം നൽകിയത്. ഉത്തരേന്ത്യയിൽ നിന്നുള്ളവരെയാണ് കൂടുതൽ ഇറാനിലേക്ക് കടത്തിയത്.എട്ട് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ കൊണ്ടുപോയി. ദാതാക്കൾക്ക് 10 ലക്ഷം രൂപ നൽകുമ്പോൾ തന്റെ കമ്മിഷൻ 5 ലക്ഷം രൂപയായിരുന്നുവെന്നും സബിത്ത് വെളിപ്പെടുത്തി. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി നൽകി. കൊച്ചിക്കു പുറമെ കാസർകോട് നിന്നാണ് കൂടുതൽ പേരെ കേരളത്തിൽ നിന്നും അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്.

കേന്ദ്ര ഏജൻസികൾ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് കൊച്ചി നെടുമ്പാശേരിയിൽ വച്ചാണ് സബിത്തിനെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ വ്യാജ ആധാർ കാർഡുമായി എത്തിയിരുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും സബിത്ത് ഇറാനിലെത്തിച്ചതായി വിവരമുണ്ട്. അവയക്കടത്തിനായി കൊണ്ടുപോയവരിൽ ചിലർ ഇറാനിൽ വച്ച് മരണപ്പെട്ടതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സബിത്തിനെ ഇന്ന് കോടതിയിൽ‌ ഹാജരാക്കും.വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകി ആളുകളെ ഇറാനിലെത്തിക്കുന്ന സബിത്ത് പിന്നീട് അവയവമെടുത്ത ശേഷം തുച്ഛമായ തുക നൽകി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അവയവം വലിയ തുകയ്ക്ക് പ്രതി മറിച്ചു വിൽക്കുകയും ചെയ്തിരുന്നു. കൊച്ചി സ്വദേശിയായ യുവാവിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബിത്തിനൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശിയേയും എൻഐഎ ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടായേക്കാനും സാധ്യതയുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All