യുഎഇ എമിറേറ്റുകളിൽ റോഡുകൾ ജൂലൈ 17 വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
യുഎഇ:അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ജൂലൈ 6 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ ജൂലൈ 13 ശനിയാഴ്ച രാത്രി 11.30 വരെ ഭാഗികമായി അടച്ചിടും. ജംഗ്ഷനും ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകളായിരിക്കും അടച്ചിടുക.
അൽഐനിലെ തവാം സ്ട്രീറ്റ് ജൂലൈ 6 ശനിയാഴ്ച മുതൽ പുലർച്ചെ 12 മണി മുതൽ ജൂലൈ 17 ബുധനാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അതോറിറ്റി അറിയിച്ചു. തവാം സ്ട്രീറ്റിലെ വലത് പാത ആയിരിക്കും അടച്ചിടുക.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.