ഹൃദയാഘാതം മൂലം പ്രവാസി മലയാളി നിര്യാതനായി
സലാല ∙ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. സലാലയിലെ തുംറൈത്തില്‍ ജോലി ചെയ്തിരുന്ന ആറ്റിങ്ങല്‍ അശോക് (55) ആണ് മരിച്ചത്. സാലാലയിലെ സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. പിതാവ്: പരമേശ്വരന് പിള്ള. മാതാവ്: ഗോമതി അമ്മ. ഭാര്യ: മിനി അശോക്. മക്കള്‍: അശ്വിന്, അവിനാശ്. സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് 'ടിസ' ഭാരവാഹികള്‍ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.