ഹൃദയാഘാതം മൂലം പ്രവാസി മലയാളി അന്തരിച്ചു
മസ്കത്ത് ∙ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. കൊടുങ്ങല്ലൂര്‍ കടലായി പണ്ടാരപറമ്പിൽ ഗോപി കുട്ടപ്പന് (57) ആണ് ഗുബ്രയില്‍ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറ് വര്‍ഷമായി ഒമാനിലുണ്ട്. പിതാവ്: കുട്ടപ്പന്. മാതാവ്: സരോജിനി. ഭാര്യ: മിനി. മക്കള്‍: അഖില്‍, നിഖില്‍. സഹോദരങ്ങള്‍, ശശി, രവി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസി എഫ് സർവീസ് ആൻഡ് വെൽഫെയർ ഭാരവാഹികള്‍ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.