അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് അന്തരിച്ചു; യുഎഇയിൽ 7 ദിവസത്തെ ദുഃഖാചരണം
അബുദാബി∙ അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻഷ്യൽ കോടതിയാണ് പ്രസിഡന്റിന്റെ അമ്മാവൻ കൂടിയായ ഷെയ്ഖ് തഹ്നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. ഇന്നലെ മുതൽ ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതടക്കം പ്രസിഡൻഷ്യൽ കോടതി ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.