• Home
  • News
  • ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി വ്യവസായി അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി വ്യവസായി അന്തരിച്ചു

ദമാം∙ കിഴക്കൻ പ്രവിശ്യയിലെ വ്യവസായ പ്രമുഖനും കോഴിക്കോട് പുല്ലാളൂർ സ്വദേശിയുമായ ഉസ്മാൻ ചൊവ്വഞ്ചേരി (56) അൽഖോബാറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിങ്കളാഴ്ച  ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അൽഖോബാർ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻ ഖത്തറിലുള്ള മകൻ ഫാരിസ് സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. കബയാൻ അലി ആന്‍ഡ് ഹിലാൽ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു. മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസിയായിരുന്നു ഉസ്മാൻ. സൗദിയിലെ പ്രശസ്ത സ്ഥാപനമായ സീമാർട്ട് സഹോദര സ്ഥാപനമാണ്. മരണാന്തര നിയമ നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. സെറീനയാണ് ഭാര്യ. സഹോദരങ്ങൾ: കാദർ (സീമാർട്ട്), അസീസ്

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All