• Home
  • News
  • 2.25 കോടി നൽകി തടവുകാരുടെ മോചനത്തിന് ഫിറോസ് മർച്ചന്‍റ്

2.25 കോടി നൽകി തടവുകാരുടെ മോചനത്തിന് ഫിറോസ് മർച്ചന്‍റ്

അബുദാബി ∙ റമസാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെ 900 തടവുകാരെ മോചിപ്പിക്കാൻ വ്യവസായിയും പ്യുവർ ഗോൾഡ് ഗ്രൂപ്പ് സ്ഥാപകനുമായ ഫിറോസ് മർച്ചന്‍റ് 10 ലക്ഷം ദിർഹം (2.25 കോടി രൂപ) സംഭാവന നൽകി. ഗ്രൂപ്പിന്‍റെ ദ് ഫൊർഗോട്ടൻ സൊസൈറ്റി എന്ന കാരുണ്യ പദ്ധതിക്കു കീഴിൽ 2008 മുതൽ ഇതുവരെ  വിവിധ രാജ്യക്കാരായ 20,000 തടവുകാരെ ഫിറോസ് മർച്ചന്‍റ് മോചിപ്പിച്ചിരുന്നു. ഇവരുടെ പിഴയും സാമ്പത്തിക ബാധ്യതയും തീർക്കാൻ 2.5 കോടി ദിർഹം (56.35 കോടി രൂപ) നൽകിയിരുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിനു വിമാന ടിക്കറ്റും നൽകിവരുന്നു.

റമസാനിലെ പദ്ധതിയനുസരിച്ച് അജ്മാൻ ജയിലിൽനിന്ന് 495 തടവുകാരെ മോചിപ്പിക്കും. ഫുജൈറ 170, ദുബായ് 121, ഉമ്മുൽഖുവൈൻ 69, റാസൽഖൈമ 28 തടവുകാരെയാണ് പിഴ അടച്ച് മോചിപ്പിക്കുക. ഈ വർഷം 3000 തടവുകാരെ മോചിപ്പിക്കുമെന്നും സൂചിപ്പിച്ചു. ഫിറോസ് മർച്ചന്റിന്‍റെ ഇടപെടലുകളെ അജ്മാൻ ജയിൽ ഡപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് യൂസഫ് അൽ മത്റൂഷി അഭിനന്ദിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All