• Home
  • News
  • സൗദിയിൽ പെരുന്നാളിന്ന് നാല് ദിവസം അവധി പ്രഖ്യാപിച്ചു

സൗദിയിൽ പെരുന്നാളിന്ന് നാല് ദിവസം അവധി പ്രഖ്യാപിച്ചു

റിയാദ് ∙ പെരുന്നാൾ അവധി ദിനങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പെരുന്നാൾ അവധി ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്‌ച മുതൽ നാല് ദിവസം ആയിരിക്കും ജീവനക്കാർക്ക് അവധി. തൊഴിൽ വ്യവസ്ഥയുടെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം കൂട്ടിച്ചേർത്തു.

ആർട്ടിക്കിൾ 24 പ്രകാരം പെരുന്നാൾ അവധിയിൽ വാരാന്ത്യ അവധി വന്നാൽ തൊഴിലാളിക്ക് പെരുന്നാൾ അവധിക്ക് മുമ്പോ ശേഷമോ പ്രസ്‌തുത വാരാന്ത്യ അവധി കൂടെ നൽകണം. പെരുന്നാൾ അവധിയിൽ വെള്ളിയാഴ്ച വരുന്നതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു ദിവസം കൂടെ അധികം അവധി നൽകണം.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് അത്യാവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും  മുടക്കം വരാത്ത വിധം  പ്രവർത്തിക്കും. അവശ്യ സേവന മേഖലയിൽ ജോലിയെടുക്കുന്നവർക്ക്  പകരം അവധി ലഭിക്കും

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All