• Home
  • News
  • പിടികിട്ടാപ്പുള്ളിയുമായി സാമ്യം, ആദ്യമായി ഗൾഫിലെത്തിയ ഇന്ത്യന്‍ ഉംറ തീര്‍ഥാടകന്‍

പിടികിട്ടാപ്പുള്ളിയുമായി സാമ്യം, ആദ്യമായി ഗൾഫിലെത്തിയ ഇന്ത്യന്‍ ഉംറ തീര്‍ഥാടകന്‍ ജയിലില്‍

ജിദ്ദ : 25 വര്‍ഷമായി സൗദി അറേബ്യ തിരയുന്ന കുറ്റവാളിയുമായി സാമ്യമുള്ള പേരും വിശദാംശങ്ങളും കാരണം ഇന്ത്യന്‍ ഉംറ തീര്‍ഥാടകന്‍ സൗദിയില്‍ ജയിലിലായി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം തീര്‍ഥാടകനെ കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിനായി അബഹയിലേക്ക് കൊണ്ടുപോവുകയും ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്.

ബെംഗളൂരുവിലെ ജയനഗര്‍ സ്വദേശി മുഹമ്മദ് ഗൗസ് എന്ന 57കാരനാണ് ജയിലിലായത്. നഗരത്തില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ ഏജന്റായി ജോലി ചെയ്യുന്നയാളാണിദ്ദേഹം. ജീവിതത്തിലൊരിക്കലും സൗദി അറേബ്യയിലേക്കോ മറ്റേതെങ്കിലും രാജ്യങ്ങളിലേക്കോ ഇദ്ദേഹം യാത്ര ചെയ്തിട്ടില്ലെന്ന് കുടുംബം പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉംറ നിര്‍വഹിക്കുന്നതിനായി അദ്ദേഹം തന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള എട്ട് പേര്‍ക്കൊപ്പം സൗദി അറേബ്യയിലെത്തിയത്. മുഹമ്മദ് ഗൗസിന്റെ ആദ്യ വിദേശ യാത്രയാണ് ഉംറ തീര്‍ഥാടനം. സംഘത്തിലൊരാള്‍ ജയിലിലായതോടെ ആത്മീയ യാത്ര ഇന്ത്യന്‍ കുടുംബത്തിന് ദുരിതമായി മാറുകയായിരുന്നു.

സൗദിയില്‍ 'മത്ത്‌ലൂബ്' അഥവാ 'വാണ്ടഡ്' പട്ടികയില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേര് വിവരങ്ങളുമായാണ് മുഹമ്മദ് ഗൗസിന്റെ പേരും വിശദാംശങ്ങളും പൊരുത്തപ്പെടുന്നത്. ജിദ്ദയിലെ വിമാനത്താവളത്തിലെത്തിയപ്പോള്‍ പാസ്പോര്‍ട്ട് അധികൃതര്‍ ഗൗസിനെ തടഞ്ഞുവെന്ന് ഇദ്ദേഹത്തിന്റെ അനന്തരവന്‍ മുഹമ്മദ് മുത്തബിര്‍ പറഞ്ഞു. വിമാനത്താവള ഉദ്യോഗസ്ഥര്‍ ആദ്യം പാസ്‌പോര്‍ട്ട് കൊണ്ടുപോയി. ഇതൊരു പതിവ് നടപടിക്രമമാണെന്ന് ഞങ്ങള്‍ കരുതി. പിന്നീട് അദ്ദേഹത്തെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. പോലീസ് തിരയുന്ന ഒരു കുറ്റവാളിയുടെ ഡാറ്റയുമായി പൊരുത്തപ്പെടുന്നതിനാലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഞങ്ങളോട് പറഞ്ഞു'- അദ്ദേഹം പറഞ്ഞു.

ജിദ്ദയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള അബഹയുടെ ആസ്ഥാനമായ അസീര്‍ മേഖലയിലെ പോലീസിന് കൈമാറുമെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. പെട്ടെന്നുണ്ടായ സംഭവവികാസത്തില്‍ എന്തുചെയ്യണമെന്നറിയാതെ മുത്തബിറും മറ്റ് തീര്‍ഥാടകരും പരിഭ്രാന്തരായി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചതോടെ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിമാനത്താവളം സന്ദര്‍ശിക്കുകയും തടവിലാക്കിയ ഉംറ തീര്‍ഥാടകനെ കാണുകയും ചെയ്തു. പിന്നീട് തീര്‍ഥാടകനെ അന്വേഷണത്തിനായി അബഹയിലേക്ക് മാറ്റി. വിവരങ്ങള്‍ പരിശോധിച്ച ശേഷം ഗൗസിനെ ഉടന്‍ മോചിപ്പിക്കുമെന്നാണ് കരുതുന്നത്. സൗദി അധികൃതരില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം.

മുഹമ്മദ് ഗൗസ് കഴിഞ്ഞ മാസമാണ് ആദ്യമായി പാസ്പോര്‍ട്ട് നേടിയതെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ ഹജ്ജ് വേളയില്‍ മധ്യപ്രദേശില്‍ നിന്നുള്ള പ്രായമായ ഒരു തീര്‍ഥാടകനും കുറ്റവാളിയുമായി സാമ്യമുള്ള പേരും വിശദാംശങ്ങളും കാരണം കസ്റ്റഡിയിലായിരുന്നു. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം പിന്നീട് വിട്ടയക്കുകയും ചെയ്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All