• Home
  • News
  • സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു

സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു

ജിദ്ദ ∙ മാധ്യമപ്രവർത്തകർക്ക് സൗദിയിൽ പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിലൂടെ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ സ്ഥിരീകരിക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പറഞ്ഞു. ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് തീരുമാനം കൈകൊണ്ടത്.

ഏപ്രിൽ 30 നു മുമ്പായി മുഴുവൻ മാധ്യമപ്രവർത്തകരും നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഏപ്രിൽ 30 നു ശേഷം റജിസ്റ്റർ ചെയ്യാതെ മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നത് നിയമ ലംഘനമായി കണക്കാക്കും. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട 50 ലേറെ പ്രൊഫഷനുകൾക്ക് പ്രൊഫഷനൽ റജിസ്ട്രേഷൻ ബാധകമാണ്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All