• Home
  • News
  • ഉംറ നിർവഹിക്കാനെത്തിയ മലയാളി മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലയാളി മരിച്ചു

റിയാദ് : ഉംറ നിർവഹിക്കാനെത്തിയ തൊടുപുഴ പട്ടയംകവല ആർപ്പാമറ്റം സ്വദേശി പാറാംതോടൻ പി.എച്ച്. ഹംസ (68) ഹൃദയാഘാതം മൂലം മക്കയിൽ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് അലി, നൗഷാദ്. മരുമക്കൾ: ഷിബിന, ഷക്കീല. മക്കയിൽ ഖബറടക്കി.

അതേസമയം, കഴിഞ്ഞ ദിവസം, സ്വകാര്യ ഗ്രൂപ്പിൽ ഉംറ തീർഥാടനത്തിനെതിയ മലയാളി വയോധിക മദീനയിൽ മരിച്ചിരുന്നു. മലപ്പുറം തിരൂർ അയ്യായ വെള്ളച്ചാൽ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ മേലേത്ത് നഫീസ (62) യാണ് തിങ്കളാഴ്ച മരിച്ചത്. ഭർത്താവും മകളുമൊത്ത് ഈ മാസം 12 നാണ് ഇവർ ഉംറക്കെത്തിയത്.

ഉംറ പൂർത്തിയാക്കി മദീന സന്ദർശനവേളയിൽ തിങ്കളാഴ്ച വൈകീട്ട് അസ്വസ്ഥത അനുഭവപ്പെട്ട നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: പരേതനായ മേലേതിൽ മുഹമ്മദ്‌, മാതാവ്: പരേതയായ ബീക്കുട്ടി, മക്കൾ: യാസിർ (ദുബായ്), ബുർഹാർ (ഖത്തർ ), ഫിദ, മരുമക്കൾ: ഉമൈബ, ഫാരിസ, മുനീബ് താനാളൂർ, സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുസുബ്ഹാൻ, റസിയ.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All