• Home
  • News
  • ടെലഗ്രാമില്‍ വാട്‌സാപ് സുഹൃത്തുമായി ചാറ്റ് ചെയ്യാം, സമൂഹ മാധ്യമങ്ങളിൽ വലിയ മാറ്റ

ടെലഗ്രാമില്‍ വാട്‌സാപ് സുഹൃത്തുമായി ചാറ്റ് ചെയ്യാം, സമൂഹ മാധ്യമങ്ങളിൽ വലിയ മാറ്റം വരുന്നു

യൂറോപ്യന്‍ യൂണിയന്റെ (ഇയു) ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിന് (ഡിഎംഎ) യോജിച്ച രീതിയില്‍ പ്രവര്‍ത്തനം മാറ്റാന്‍ ഒരുങ്ങുകയാണ് മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്. 200 കോടിയിലേറെ ഉപയോക്താക്കള്‍ക്കും ഈ മാറ്റം ലഭ്യമാക്കും എന്നാണ് വാട്‌സാപ്പിന്റെ എൻജിനിയറിങ് ഡയറക്ടറായ ഡിക് ബ്രൊവര്‍(Dick Brouwer) ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഡിഎംഎ നിഷ്‌കര്‍ഷിച്ചിരിക്കുന്നതു പ്രകാരം ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് സന്ദേശം അയയ്ക്കാന്‍ സാധിച്ചിരിക്കണം. സ്വന്തം ലൈറ്റ്‌നിങ് കണക്ടര്‍ മാത്രമേ ഉപയോഗിക്കൂ എന്ന നിലപാടുമായി നിന്നിരുന്ന ആപ്പിളിനോട് യുഎസ്ബി-സി കണക്ടര്‍ ഇല്ലെങ്കില്‍ നിങ്ങളുടെ ഉപകരണങ്ങള്‍ 2024 മുതല്‍ ഇവിടെ വില്‍ക്കാന്‍ കൊണ്ടുവരേണ്ട എന്നു പറഞ്ഞ അതേ നിര്‍ബന്ധബുദ്ധി, ഇയു ആപ്പുകള്‍ തമ്മിലുള്ള 'ഇന്റര്‍ഓപ്പറബിലിറ്റി'യുടെ കാര്യത്തിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് സൂചന.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All