• Home
  • News
  • ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യൻ ആപ്പുകൾക്ക് വമ്പൻ

ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യൻ ആപ്പുകൾക്ക് വമ്പൻ‍ പണി നൽകി ​നീക്കി-കാരണമിത്

സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാരത് മാട്രിമോണി ഉൾപ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകൾ ഗൂഗിൾ വെള്ളിയാഴ്ച നീക്കം ചെയ്യാൻ തുടങ്ങി.  ഇൻ-ആപ്പ് പേയ്‌മെൻ്റുകൾക്ക് 11ശതമാനം മുതൽ 26ശതമാനം വരെ ഫീസ് ചുമത്തുന്നതിൽ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ശ്രമങ്ങളെ തുടർന്നാണ് തർക്കമുണ്ടായത്. നേരത്തെ 15 ശതമാനം മുതൽ 30 ശതമാനം വരെ ഈടാക്കുന്ന രീതി ഒഴിവാക്കാൻ രാജ്യത്തെ ആൻ്റിട്രസ്റ്റ് അധികൃതർ ഉത്തരവിട്ടതിന് ശേഷമാണ് പുതിയ നടപടി. 

എന്നാൽ, സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ രണ്ട് കോടതി വിധികൾ ഫീസ് ഈടാക്കാനോ അല്ലെങ്കിൽ ആപ്പുകൾ നീക്കം ചെയ്യാനോ ഗൂഗിളിന് അനുമതി നൽകി. മാട്രിമോണി ഡേറ്റിംഗ് ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച ഡിലീറ്റ് ചെയ്തതായി കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പറഞ്ഞു. 

ഇന്ത്യൻ കമ്പനികളായ മാട്രിമോണി.കോം, ഇൻഫോ എഡ്ജ് എന്നീ കമ്പനികൾക്ക് പ്ലേ സ്റ്റോർ നയം ലംഘിച്ചതിന് ആൽഫബെറ്റ് നോട്ടീസ് അയച്ചു. ​ഗൂ​ഗിളിന്റെ ന‌ടപടിയെ തുടർന്ന് ഭാരത് മാട്രിമോണിയുടെ ഓഹരി 2.7% വരെ ഇടിഞ്ഞു. ഇൻഫോ എഡ്ജിനും 1.5% നഷ്ടമുണ്ടായി. ആപ്പ് നീക്കം ചെയ്യുന്നത് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ ബാധിച്ചേക്കാം.  ഗൂഗിൾ പ്ലേ സ്റ്റോർ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 200,000-ലധികം ഇന്ത്യൻ ഡെവലപ്പർമാരിൽ 3% മാത്രമേ സേവന ഫീസ് നൽകേണ്ടതുള്ളൂ. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All