• Home
  • News
  • യുഎഇയിൽ പുകവലി നിരോധന നടപടിക്രമങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി

യുഎഇയിൽ പുകവലി നിരോധന നടപടിക്രമങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മന്ത്രാലയം

യുഎഇ:പുകവലി നിരോധന നടപടിക്രമങ്ങൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ‘പുകയില രഹിത’ നയങ്ങൾ നടപ്പിലാക്കുന്ന കമ്പനികളോട് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) ആവശ്യപ്പെട്ടു.പുകവലിക്കാരനെ ആദ്യം കമ്പനിയുടെ പുകയില രഹിത ജോലിസ്ഥല നയത്തെക്കുറിച്ച് അറിയിക്കുകയും രേഖാമൂലമുള്ള അറിയിപ്പ് നൽകുകയും വേണമെന്നും നിയമം ലംഘിക്കുന്ന വ്യക്തിയുടെ പേരും സംഭവ സ്ഥലം, സമയം, അനന്തരഫലങ്ങൾ എന്നിവ രേഖപ്പെടുത്തുന്ന ഒരു രേഖ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം പറഞ്ഞു.കമ്പനികൾക്കായി മന്ത്രാലയം പുകയില രഹിത ജോലിസ്ഥല ഗൈഡ് പുറത്തിറക്കിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ നിർദ്ദേശം. ഒരു ‘പുകയില രഹിത കമ്പനിയിൽ അല്ലെങ്കിൽ ഒരു കേന്ദ്രത്തിൽ പുകയിലയുടെ ഒരു രൂപത്തിലുള്ള വസ്തുക്കളും ഉപയോഗിക്കാൻ പാടില്ല.അത്തരം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ, ഔട്ട്ഡോർ, പാർക്കിംഗ് ഏരിയകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളിൽ എവിടെയും പുകവലി അനുവദിക്കില്ല.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All