കുവൈറ്റിലെ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നു; വിശദമായി അറിയാം
കുവൈത്ത് സിറ്റി:കുവൈറ്റിലെ സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നതായി അധികൃതർ. 19 പുതിയ സേവനങ്ങളും പത്തോളം നോട്ടിഫിക്കേഷനും ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സഹല്‍ ആപ്പ് വഴി 12 ലക്ഷം സേവനങ്ങളും 40 ലക്ഷത്തിലധികം അറിയിപ്പുകളും ഉപയോക്താക്കൾക്കായി നൽകിയിരുന്നു. പുതിയ സേവനങ്ങൾ ജുഡീഷ്യൽ പ്രക്രിയകൾ കാര്യക്ഷമമാക്കാനും ഡിജിറ്റൽ സര്‍വിസുകള്‍ വ്യാപിക്കുന്നതിന്റെയും ഭാഗമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.