• Home
  • News
  • ഒമാനില്‍ വീടിന് തീപിടിച്ചു, ആളപായമില്ല; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

ഒമാനില്‍ വീടിന് തീപിടിച്ചു, ആളപായമില്ല; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

മസ്കറ്റ്: ഒമാനിലെ ബൗഷര്‍ വിലായത്തില്‍ വീടിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി. ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങളെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സീ​ബ്​ വി​ലാ​യ​ത്തി​ൽ ഫാ​മി​ന്​ തീ​പി​ടി​ച്ചിരുന്നു മാ​ബി​ല ഏ​രി​യ​യി​ലാ​യി​രു​ന്നു  തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ വ്യക്തമായിട്ടില്ല.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All