ആർടിഎ മൊബൈൽ ആപ് ഇനി കൂടുതൽ ലളിതം
ദുബായ് ∙ ആർടിഎയുടെ മൊബൈൽ ആപ്ലിക്കേഷൻ പരിഷ്കരിച്ചു. ആപ് കൂടുതൽ ലളിതവും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമാണെന്ന് ആർടിഎ അറിയിച്ചു. ഒരു സ്ക്രീനിൽ സേവനങ്ങളുടെ വിവരങ്ങളും ഡാഷ്ബോർഡും കാണാം.
വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കൽ, ലൈസൻസ് പുതുക്കൽ, പാർക്കിങ് ടിക്കറ്റ് വാങ്ങൽ തുടങ്ങിയ കാര്യങ്ങൾ ആപ് വഴി എളുപ്പത്തിൽ സാധിക്കും. സാലിക് ഓൺലൈൻ പേയ്മെന്റ്, വൗച്ചർ ടോപ് അപ്, നോൽ ടോപ് അപ്പ് എന്നിവയും ആപ്പിലൂടെ സാധിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.