• Home
  • News
  • കാലാവസ്ഥാ മുന്നറീപ്പ്; ഒമാനില്‍ വാരാന്ത്യത്തില്‍ ചൂട് കൂടും

കാലാവസ്ഥാ മുന്നറീപ്പ്; ഒമാനില്‍ വാരാന്ത്യത്തില്‍ ചൂട് കൂടും

മസ്കറ്റ്: ഒമാനില്‍ വാരാന്ത്യത്തില്‍ താപനിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ശനിയാഴ്ച വരെ ശക്തമായ ചൂട് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ എന്നിവയടക്കം നിരവധി ഗവര്‍ണറേറ്റുകളെ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പില്‍ പറയുന്നു. ചിലയിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില എത്താനും സാധ്യതയുണ്ട്. പൊടി ഉയരാന്‍ സാധ്യതയുള്ളത് ദൂരക്കാഴ്ചയെ ബാധിച്ചേക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് ഹംറ  അദ് ദുരുവിലാണ്. 44.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ഫഹുദ് ആണ് തൊട്ടുപിന്നാലെ. 44.6 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.

ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ അഖ്ദറിലെ സൈഖിലാണ്. 20.1 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ചൂ​ട് വര്‍ധിക്കുന്ന സ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ൻക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All