• Home
  • News
  • മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങി: യുഎഇയിൽ 7വയസുകാരനായ പ്രവാസി ബാലൻ മരിച്ചു

മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങി: യുഎഇയിൽ 7വയസുകാരനായ പ്രവാസി ബാലൻ മരിച്ചു

ഷാർജ ∙ ഷാർജയില്‍ കാറിനുള്ളില്‍ വിദ്യാർഥി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവർ  വിദ്യാർഥിയെ കാറിനുള്ളിൽ തനിച്ചാക്കി പോയതിനെ തുടർന്ന് ബംഗ്ലാദേശി കുടുംബത്തിലെ അംഗമായ  ഏഴു വയസ്സുകാരനാണ് മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അൽ ഷഹബ ഏരിയയിലായിരുന്നു സംഭവം.  ഇബ്ന് സിനാ സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥികളുമായി കാർ രാവിലെ   സ്കൂളിൽ എത്തിയപ്പോൾ ഇൗ കുട്ടി ഒഴികെ എല്ലാവരും ഇറങ്ങി. കുട്ടി കാറിനുള്ളിലുള്ളതറിയാതെ കാർ പാർക്ക് ചെയ്ത് വനിതാ ഡ്രൈവർ അവിടെ നിന്ന്  ഭർത്താവിനോടൊപ്പം മറ്റൊരു കാറിൽ പോവുകയായിരുന്നു.  കാർ ലോക്ക് ചെയ്തതിനാൽ കുട്ടിക്ക് പുറത്തിറങ്ങാനും സാധിച്ചില്ല.

ഉച്ചയ്ക്ക് വിദ്യാർഥികളെ തിരിച്ചുകൊണ്ടുവിടാൻ വേണ്ടി ഡ്രൈവർ എത്തിയപ്പോഴാണ്  കുട്ടിയെ കാറിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ അൽ ഖാസമി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അനധികൃത ടാക്സി കാറാണ് വിദ്യാർഥികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും ഏർപ്പാടാക്കിയിരുന്നത്. വനിതാ ഡ്രൈവർക്ക് ഇതിനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല.

സംഭവത്തെക്കുറിച്ച് വാസിത് പൊലീസ് സ്‌റ്റേഷൻ അന്വേഷണം ആരംഭിച്ചു. മകന്റെ മരണത്തിന് കാരണക്കാരി ഡ്രൈവർ ആണെന്ന് അംഗീകരിക്കാൻ പിതാവ് സമ്മതിക്കാത്തതിനാൽ അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഡ്രൈവറെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. അനുമതിയില്ലാത്ത വാഹനങ്ങളിൽ  വിദ്യാർഥികളെ സ്‌കൂളിൽ അയക്കുന്നത് അപകടമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മരിച്ച കുട്ടിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All