വിനോദപരിപാടികളുടെ ടിക്കറ്റിന് ടൂറിസം നികുതി ഒഴിവാക്കി, ഇളവ് ഈ ദിവസം വരെ മാത്രം
യുഎഇ: വിനോദപരിപാടികളുടെ ടിക്കറ്റിന് ടൂറിസം നികുതി ഒഴിവാക്കി.
ഈ വർഷം ഡിസംബർ 31വരെയാണ് ഇളവ്.
അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യംവെച്ചാണ് നടപടി. ടിക്കറ്റ് തുകയുടെ 10 ശതമാനമാണ് ടൂറിസം ഫീസായി ഈടാക്കിയിരുന്നത്. പരിപാടിയുടെ സംഘാടകർ അബൂദബി ഇവന്റ്സ് ലൈസൻസിങ് സംവിധാനത്തിലൂടെ ഇതിനുള്ള ലൈസൻസ് കരസ്ഥമാക്കിയിരിക്കണമെന്നും അധികൃതർ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.