• Home
  • News
  • ചൂട് കാരണം തലവേദനയോ? ഏത് തലവേദനയ്ക്കും ശമനം നൽകാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ചൂട് കാരണം തലവേദനയോ? ഏത് തലവേദനയ്ക്കും ശമനം നൽകാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വേനല്‍ക്കാലത്ത് പലർക്കും നേരിടേണ്ടി വരുന്ന  ഒരു പ്രശ്‌നമാണ് തലവേദന. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ വരുന്ന അകാരണമായ ഈ തലവേദനയുടെ കാരണം ചിലപ്പോള്‍ വേനല്‍ക്കാലത്തെ ചൂടാകാം. ഇത്തരത്തില്‍ ഉണ്ടാവുന്ന തലവേദന അകറ്റാന്‍ ചില വഴികള്‍ നോക്കാം...

ഒന്ന്... 

വേനല്‍ക്കാലത്തെ ചൂടില്‍ ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.

രണ്ട്... 

ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നത് തലവേദന അകറ്റാൻ സഹായിക്കും. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വർദ്ധിക്കുന്നു. ഇത് തലവേദന ശമിപ്പിക്കാൻ സഹായിക്കും.

മൂന്ന്... 

വേനല്‍ക്കാലത്ത് ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. ജലസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനുള്ള മികച്ച വഴിയാണിത്. ഇതിലൂടെ തലവേദനയെയും പ്രതിരോധിക്കാം. 

നാല്... 

ലാവണ്ടർ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്. 

അഞ്ച്... 

ഇഞ്ചി തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിക്കുക. ശേഷം കുടിക്കാം. 

ആറ്... 

ഹെര്‍ബല്‍ ചായകള്‍ കുടിക്കുന്നതും തലവേദനയെ തടയാന്‍ സഹായിച്ചേക്കാം. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All