• Home
  • News
  • അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? വീട്ടിലുള്ള ഈ പൊടിക്കെെകൾ ഉപയോ​ഗിക്കൂ

അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? വീട്ടിലുള്ള ഈ പൊടിക്കെെകൾ ഉപയോ​ഗിക്കൂ

ദഹന പ്രശ്നങ്ങൾ വളരെ സാധാരണമാണ്. ദഹനവ്യവസ്ഥ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നു. ഭക്ഷണം ദഹിപ്പിക്കൽ, മാലിന്യങ്ങൾ നീക്കം ചെയ്യൽ, പോഷകങ്ങൾ ആഗിരണം ചെയ്യൽ എന്നിവ അവയിൽ ചിലത് മാത്രം. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ വലിയ അസ്വസ്ഥത ഉണ്ടാക്കുന്ന ചില സാധാരണ ദഹനപ്രശ്നങ്ങളാണ്. ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ...

ഒന്ന്...

പെരുംജീരകം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കാഴ്ച ശക്തി മെച്ചപ്പെടുത്താനും സഹായിക്കും. പെരുംജീരത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നു.

രണ്ട്...

ദഹനം വർദ്ധിപ്പിക്കാനും ഛർദ്ദി തടയാനും ഇഞ്ചി സഹായിക്കും. ദിവസവും ഇഞ്ചി വെള്ളം കുടിക്കുന്നത് വിവിധ ​ദഹനപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു.  ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് ​ഗുണം ചെയ്യും.

മൂന്ന്...

തൈരിൽ ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഒന്നിലധികം ദഹനപ്രശ്നങ്ങൾക്കെതിരെ പോരാടാൻ ഇത് സഹായിക്കും. ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

നാല്...

നാരങ്ങ വെള്ളത്തിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും ​ഗുണം ചെയ്യും.

അഞ്ച്...

കുരുമുളക് വയറ്റിൽ ഹൈഡ്രോക്ലോറിക് ആസിഡിനെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇതിന് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്. ഇത് കുടലിലെ അസ്വസ്ഥതയും വാതക രൂപീകരണവും കുറയ്ക്കാൻ സഹായിക്കുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All