• Home
  • News
  • ചെറിയ പെരുന്നാൾ: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

ചെറിയ പെരുന്നാൾ: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി ∙ പെരുന്നാൾ  പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധിപ്രഖ്യാപിച്ചു. ഇൗ മാസം (ഏപ്രിൽ) 8 മുതൽ അറബിമാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും ശേഷമുള്ള വാരാന്ത്യ അവധിയും കൂടി ചേർത്താൽ 9 ദിവസം വരെ അവധി ലഭിക്കും അതേസമയം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ എട്ട് മുതൽ 14 വരെയാണ് അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അവധി പ്രഖ്യാപിച്ചത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All