ഗൾഫിൽ ചെറിയ പെരുന്നാൾ നാളെ
അബുദാബി/റിയാദ്∙ ശവ്വാൽ മാസപ്പിറ എവിടെയും ദൃശ്യമാകാത്തതിനാൽ ഗൾഫിൽ ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) ബുധനാഴ്ച. ഇതോടെ റമസാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷം.
ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുമെന്ന് സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചു. യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ. ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാനിൽ നാളെ വൈകിട്ടായിരിക്കും പ്രഖ്യാപനം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.