• Home
  • News
  • സൗദിയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സൗദിയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റിയാദ് ∙ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയുംഇടി മിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഇന്ന് വിവിധ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിപ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.സ്കൂളുകളിൽ ക്ലാസ്സുകൾ ഉണ്ടാകില്ലെങ്കിലും നേരിട്ടുള്ള പഠനത്തിനു പകരം കുട്ടികൾക്ക് ഓൺലൈൻ പ്ലാറ്റ് ഫോം വഴി പഠനത്തിനു അവസരം ഒരുക്കും. റിയാദ്, മജ്‌മഅ, അൽ റസ്, ഖസീം, റാബിഗ്, ഉനൈസ, മദ്നബ്, സൽഫി, അൽ ഗാഥ്, ശഖ്റ, ഹഫർ ബാതിന്, ഹായിൽ എന്നിവിടങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ബുധനാഴ്ച വരെ രാജ്യത്തിന്‍റെ ഭൂരിപക്ഷം പ്രദേശങ്ങളിലും ശക്തമായ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

റിയാദ് മേഖലയിലെ ചില ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ ജാഗ്രത പാലിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴയുള്ള കാലാവസ്ഥ അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമെന്ന് മുന്നറിയിപ്പുണ്ട്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹൈൽ, മദീന, അൽ ഖസിം, തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ  മഴയുണ്ടാകുമെന്നാണ് കരുതുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All