കനത്ത മഴ : ദുബായിൽ നിന്ന് പുറപ്പെടുന്ന എമിറേറ്റ്‌സ് യാത്രക്കാരുടെ ചെക്ക്-ഇൻ താൽക്കാലികമായി നിർത്തിവച്ചു
യുഎഇയിൽ ഇന്നലെ ചൊവ്വാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് ഇന്ന് ഏപ്രിൽ 17 ബുധനാഴ്ച ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തിവച്ചതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
മോശം കാലാവസ്ഥയിൽ ചില പ്രവർത്തന വെല്ലുവിളികൾ നേരിടുന്നതിനാൽ ഇന്ന് ഏപ്രിൽ 17 ബുധനാഴ്ച രാവിലെ 8 മണി മുതൽ അർദ്ധരാത്രി വരെ ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള ചെക്ക്-ഇൻ എമിറേറ്റ്‌സ് താൽക്കാലികമായി നിർത്തുന്നു” എയർലൈൻ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
യാത്രക്കാർ പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും കാലതാമസം പ്രതീക്ഷിക്കണമെന്നും ദുബായ് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
”യാത്രക്കാർ റീബുക്കിംഗിനായി ബുക്കിംഗ് ഏജൻ്റുമായോ എമിറേറ്റ്സ് കോൺടാക്റ്റ് സെൻ്ററുമായോ ബന്ധപ്പെടാവുന്നതാണ്. ദുബായിൽ എത്തി ഇതിനകം ട്രാൻസിറ്റിലുള്ള യാത്രക്കാരെ അവരുടെ വിമാനങ്ങൾക്കായി പ്രോസസ് ചെയ്യുന്നത് തുടരും. എമിറേറ്റ്‌സ് വെബ്‌സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട് ” വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.