• Home
  • News
  • ഒമാനില്‍ സൗദി ഡെവലപര്‍ 'ട്രംപ് സിഗ്‌നേച്ചര്‍ വില്ലകള്‍' തുറക്കുന്നു

ഒമാനില്‍ സൗദി ഡെവലപര്‍ 'ട്രംപ് സിഗ്‌നേച്ചര്‍ വില്ലകള്‍' തുറക്കുന്നു

മസ്‌കറ്റ് : സൗദി അറേബ്യയുടെ റിയല്‍ എസ്റ്റേറ്റ് ഡെവലപര്‍ ഡാര്‍ ഗ്ലോബല്‍ ഒമാനിലെ ഏറ്റവും വിപുലമായ നഗര വികസനങ്ങളിലൊന്നായ എഐഡിഎ (AIDA) യില്‍ 'ട്രംപ് സിഗ്‌നേച്ചര്‍ വില്ലകള്‍' അനാച്ഛാദനം ചെയ്തു.

130 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ നിന്ന് കടല്‍ കാഴ്ചകള്‍ നേരിട്ട് ലഭിക്കും വിധമാണ് ട്രംപ് ബ്രാന്‍ഡഡ് വസതികളുടെ നിര്‍മാണം. 1,345 ചതുരശ്ര അടി മുതല്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വില്ലകളില്‍ മൂന്ന് മുതല്‍ ഏഴ് വരെ കിടപ്പുമുറികളുമുണ്ട്.
എക്സ്‌ക്ലൂസീവ് ക്ലബ് അംഗത്വവും ട്രംപ് ബ്രാന്‍ഡഡ് ഗോള്‍ഫ് കോഴ്സും ഇവിടെ ഉണ്ടാവും. എഐഡിഎയ്ക്കുള്ളില്‍ ട്രംപ് കമ്മ്യൂണിറ്റി വികസിപ്പിക്കുന്നതിന് ഡാര്‍ ഗ്ലോബലും ട്രംപ് ഓര്‍ഗനൈസേഷനും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തെ തുടര്‍ന്നാണ് ഈ സുപ്രധാന ലോഞ്ച്.
അസാധാരണമായ ജീവിതശൈലിയും ആഡംബര സൗകര്യങ്ങളും ലഭിക്കുന്ന ഒരു പ്രധാന അവധിക്കാല ലക്ഷ്യസ്ഥാനമായാണ് ട്രംപ് വില്ലകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ട്രംപ് വില്ല പദ്ധതിയുടെ ഒന്നാം ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാകും. 2026 ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 200 ദശലക്ഷം ഡോളറാണ് ആദ്യഘട്ടത്തിലെ മുതല്‍മുടക്ക്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All