ഒമാനിലെ മഴയില്‍ അപകടത്തില്‍ മരിച്ച സുനില്‍ കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മസ്കത്ത് ∙ ഒമാനിലെ ബിദിയയില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ച പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കാരിക ചടങ്ങുകള്‍ നടക്കും. 15 വര്‍ഷമായി ഒമാനിലുള്ള സുരേഷ് വര്‍ക്ക്ഷോപ്പ് മെക്കാനിക്ക് ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. പിതാവ്: സദാനന്ദന്. മാതാവ്: പങ്കജാക്ഷി. ഭാര്യ: ദിവ്യ. മകള്‍: സ്വാതി സുനില്‍. സഹോദരങ്ങള്‍: സുരേഷ്. സജി, സുജ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.