• Home
  • News
  • റമദാൻ : ഒമാനിൽ ഇഫ്താർ ടെന്റുകൾ സജീവമാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

റമദാൻ : ഒമാനിൽ ഇഫ്താർ ടെന്റുകൾ സജീവമാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ

മസ്കറ്റ് : റമദാൻ ടെന്റുകൾ ഇത്തവണ സജീവമാകുമം എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കഴിഞ്ഞ റമസാനില്‍ ടെന്റുകളിൽ നോമ്പുതുറകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും വലിയ സജീവമായ ഇത് ഉണ്ടായിരുന്നില്ല. സമൂഹ നോമ്പ് തുറകള്‍ പല സ്ഥലത്തും സംഘടിപ്പിച്ചിരുന്നു എന്നാൽ അത്ര വ്യാപകമായിരുന്നില്ല. റമസാനിൽ ഉണ്ടാകുന്ന ഇഫ്താർ ടെന്റുകൾ വീണ്ടും വലിയ രീതിയിൽ സജീവമാകുമെന്ന പ്രതീക്ഷയിൽ ആണ് പ്രവാസികൾ.

രാജ്യത്ത് കൊവിഡ് -19 വ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളുടെ ഭാഗമായി ടെന്റുകളിലെ സമൂഹ നോമ്പ് തുറകൾ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ റമസാനിൽ ഇവ പുനഃരാരംഭിച്ചിരുവെങ്കിലും വലിയ രീതിയിൽ സജീവമായില്ല. ചില പള്ളികളിലും സ്വകാര്യ സംഘടനകളും മാത്രമാണ് നോമ്പുതുറകൾ സംഘടിപ്പിച്ചത്. പല സ്ഥലങ്ങളിലും ഇടവിട്ട ദിവസങ്ങളിലെ നോമ്പുതുറകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ വരുന്ന റമദാനിൽ ഇഫ്താർ ടെന്റുകൾ പഴയ രീതിയിലേക്ക് മാറുമെന്ന് പ്രതീക്ഷയിൽ ആണ് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ.

ശ്ബാൻ അവസാനത്തിലേക്ക് കടക്കുന്നു. ഇപ്പോഴാണ് പള്ളിമുറ്റത്തും ഹാളുകളിലും എല്ലാം ഇതിന്റെ ഒരുക്കങ്ങൾ നടക്കേണ്ട സമയമാണ്. എയർ കണ്ടീഷൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി വളരെ വിശാലമായ ഇടങ്ങളിൽ ആണ് ടെന്റുകൾ ഒരുക്കുന്നത്. നോമ്പു തുറക്കാൻ വരുന്ന അതിഥികൾക്ക് മുന്നിൽ ഭക്ഷണങ്ങൾ വിളമ്പും. ഏവരും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഇഫ്താർ ടെന്റുകൾ എന്നും ഒരു മാത്യകയാണ്. ജാതിമത വിത്യാസം ഇല്ലാതെ ഇവിടെ ആശുകൾ എത്തി ഭക്ഷണം കഴിക്കും. ആർക്കും നോമ്പുതുറക്കുന്നതിന് വേണ്ടി ടെന്റുകളിലേക്ക് കടന്നു ചെല്ലാൻ സാധിക്കും.

എല്ലാവർക്കും ഒരു തളികയിൽ നിന്നാണ് ഭക്ഷണം വിളമ്പുക. വിത്യസ്ഥ ഭാഷക്കാരും, വിവിധ ഭാഷകൾ സംസാരിക്കുന്നവരും ഇവിടെ ഉണ്ടാകും. ടെന്റുകളിലെ ഇഫ്താറുകൾ സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ ആശ്വാസം കൂടിയാണ്. പലരുടേയും സംഗമ വേദി കൂടിയാണ് ഇത്തരത്തിലുള്ള ഇഫ്താർ ടെന്റുകൾ. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും നോമ്പുതുറക്കുന്നതും എല്ലാം പ്രവാസികളെ സംബന്ധിച്ച വലിയ ആശ്വാസം തരുന്ന വാർത്തകൾ ആയിരിക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All