• Home
  • News
  • നോമ്പ് കാലത്ത് യാത്രക്കാര്‍ക്കായി ഇഫ്താര്‍ ബോക്‌സുകളൊരുക്കി വിമാന കമ്പനികള്‍

നോമ്പ് കാലത്ത് യാത്രക്കാര്‍ക്കായി ഇഫ്താര്‍ ബോക്‌സുകളൊരുക്കി വിമാന കമ്പനികള്‍

അബുദാബി : റമദാന്‍ വ്രതാരംഭത്തിന് തുടക്കമായതോടെ യാത്രക്കാര്‍ക്കായി ഇഫ്താര്‍ ബോക്‌സുകളൊരുക്കി വിമാന കമ്പനികള്‍. 30,000 അടി ഉയരത്തില്‍ വച്ച് നോമ്പ് തുറക്കാന്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ചില വിമാന കമ്പനികളുടെ പ്രീമിയം ലോഞ്ചുകളില്‍ പരമ്പരാഗത അറബി വിഭവങ്ങള്‍ ഉണ്ടായിരിക്കും.

റമദാന്‍ മാസത്തില്‍ വിമാനയാത്ര നടത്തുന്നവര്‍ക്കായി പ്രത്യേക വിനോദ പരിപാടികളും എയര്‍ലൈനുകള്‍ ഒരുക്കിയിട്ടുണ്ട്.
ഇത്തിഹാദ് എയര്‍വേയ്സ്
അബുദാബി, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡിസി, ലണ്ടന്‍ ഹീത്രൂ എന്നിവിടങ്ങളിലെ എത്തിഹാദിന്റെ ലോഞ്ചുകളില്‍ അതിഥികള്‍ക്ക് പരമ്പരാഗത റമദാന്‍ റിഫ്രഷ്മെന്റുകളായ ലബന്‍, വിംറ്റോ, കര്‍ക്കഡെ, ഈത്തപ്പഴ മില്‍ക്ക്, കുക്കുമ്പര്‍ റിഫ്രഷര്‍, റോസ് മില്‍ക്ക് എന്നിവ നല്‍കും.

വിമാനം പുറപ്പെടുന്നതിന് മുമ്പ് നോമ്പ് തുറക്കുന്ന യാത്രക്കാര്‍ക്ക് ഇത്തിഹാദ് ലോഞ്ചുകളില്‍ ഇഫ്താര്‍ ഭക്ഷണം ആസ്വദിക്കാം. സൂപ്പ് മുതല്‍ ചിക്കന്‍ ബിരിയാണി വരെ അതിഥികള്‍ക്ക് അറബിക് പാചകരീതിയുടെ സമ്പന്നമായ രുചികള്‍ ആസ്വദിക്കാം. ഡെസേര്‍ട്ട് മെനുവില്‍ വിംറ്റോ ചീസ് കേക്ക്, റോസ് ആന്റ് പിസ്താഷിയോ മഹലബിയ (പാല്‍ പുഡ്ഡിങ്), റംഗീന (ടോസ്റ്റ് ചെയ്ത മൈദയും നെയ്യ് മിശ്രിതവും ചേര്‍ത്ത് ഈത്തപ്പഴവും ചേര്‍ത്ത വിഭവം) തുടങ്ങിയ ആധികാരിക റമദാന്‍ ട്രീറ്റുകള്‍ ഉള്‍പ്പെടും.

എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എമിറേറ്റ്‌സ് ലോഞ്ചുകളില്‍ പരമ്പരാഗത അറബിക് മധുരപലഹാരങ്ങള്‍, ഈത്തപ്പഴം, കാപ്പി എന്നിവ റമദാനില്‍ നല്‍കും.

ഫസ്റ്റ്, ബിസിനസ് ക്ലാസ് ലോഞ്ചുകളില്‍ ലഭ്യമായ ഭക്ഷണത്തില്‍ ചൂടുള്ളതും തണുത്തതുമായ അറബിക് മെസ്സേ, ലെന്റില്‍ സൂപ്പ്, തഹീനയ്ക്കൊപ്പം അറബിക് മിക്സ്ഡ് ഗ്രില്ലിന്റെ പ്രധാന കോഴ്സുകള്‍, ചിക്കന്‍ കബ്സ (സൗദി അറേബ്യയുടെ ദേശീയ വിഭവം) ഡാക്കസ് (തക്കാളി സോസ്), റൈത എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ കുനാഫ (സിറപ്പില്‍ മുക്കിയ പേസ്ട്രി) പിസ്ത ക്രീം, ബാസ്ബൂസ (സിറപ്പ് ചേര്‍ത്ത റവ കേക്ക്), കുങ്കുമപ്പൂവ്, വാല്‍നട്ട് ഖതായെഫ് (അറബിക് പാന്‍കേക്ക്) അഷ്ട (കട്ടിയുള്ള ക്രീം), ഐസ്‌ക്രീം രുചികള്‍, അറബിക് കോഫി, ഈന്തപ്പഴം അല്ലെങ്കില്‍ ബക്ലാവ എന്നിവയുടെ മധുരപലഹാരങ്ങള്‍.

വിമാനത്തിലും പുറപ്പെടല്‍ ഗേറ്റിലും ഇഫ്താര്‍
ഇത്തിഹാദ് എയര്‍വേയ്സ്: പ്രീമിയം ക്യാബിനുകളില്‍, അതിഥികള്‍ക്ക് വറുത്ത ചാമി (എമിറാത്തി ചീസ്) ഉള്ള പയറ് സൂപ്പ്, കുങ്കുമം ചോറിനൊപ്പം ആട്ടിറച്ചി-ഈത്തപ്പഴം അടങ്ങിയ മീറ്റ്‌ബോള്‍, ഉമ്മു അലി ഡെസേര്‍ട്ട് (ഈജിപ്തിന്റെ ദേശീയ മധുരപലഹാരം) എന്നിവ പോലുള്ള പലഹാരങ്ങള്‍ കഴിക്കാം. ലഘുഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് ഇഫ്താര്‍ സാലഡ് ഉണ്ടായിരിക്കും.

ഇക്കണോമി ക്ലാസിലെ യാത്രക്കാര്‍ക്ക് അറബിക് മെസ്സെ, വെര്‍മിസെല്ലി അരി, വറുത്ത ഉള്ളി, ബദാം എന്നിവയ്ക്കൊപ്പം ബ്രെയ്സ് ചെയ്ത ആട്ടിറച്ചയും മധുരപലഹാരത്തിന് ഖബീസയ്ക്കൊപ്പം വിംറ്റോ മൂസ്സും നല്‍കും.
വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പോ ശേഷമോ നോമ്പ് തുറക്കുന്നവര്‍ക്ക് ഇത്തിഹാദ് ലബനും വെള്ളവും ഈത്തപ്പഴവും അടങ്ങിയ ഇഫ്താര്‍ ബാഗുകള്‍ നല്‍കും.
എമിറേറ്റ്‌സ് എയര്‍ലൈന്‍സ്: ഇഫ്താര്‍ സമയത്ത് തിരഞ്ഞെടുത്ത എമിറേറ്റ്‌സ് ബോര്‍ഡിങ് ഗേറ്റുകളില്‍ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ കോംപ്ലിമെന്ററി ഇഫ്താര്‍ ബോക്‌സുകള്‍ ഉണ്ടാകും. വെള്ളം, ലബന്‍, വാഴപ്പഴം, ഈത്തപ്പഴം എന്നിവ അടങ്ങിയതാണിത്.
മാര്‍ച്ച് 11 മുതല്‍, തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് എല്ലാ ക്ലാസുകളിലും നോമ്പ് തുറക്കുന്നവര്‍ക്ക് ഇഫ്താര്‍ ബോക്‌സ് നല്‍കും. അല്‍ സദു നെയ്ത്തുകാരുടെ സമ്പന്നമായ എമിറാത്തി പൈതൃകത്തെ പ്രതിനിധീകരിക്കാന്‍ എമിറേറ്റ്‌സ് രൂപകല്‍പ്പന ചെയ്ത ബോക്‌സുകളിലാണ് ഇഫ്താര്‍ ഭക്ഷണം നല്‍കുക.
പ്രത്യേക വിനോദ പരിപാടികള്‍
ഇത്തിഹാദ് വിമാനങ്ങളിലെ സീറ്റുകളിലെ ഡിസ്‌പ്ലേ സംവിധാനത്തില്‍ റമദാന്‍ പ്രോഗ്രാമിങും മതപരമായ ഉള്ളടക്കവും ഉണ്ടാവും. വിശുദ്ധ ഖുര്‍ആനിന്റെ ഓഡിയോയും തിരഞ്ഞെടുക്കാം. പുതിയ റമദാന്‍ പ്രോഗ്രാമുകളില്‍ 'റെഹ്ലത്ത് ഹയ' എന്ന പ്രത്യേക പരിപാടിയും ഉള്‍പ്പെടുന്നു. വിവിധ സംസ്‌കാരങ്ങളില്‍ പെട്ടവര്‍ റമദാന്‍ ആഘോഷിക്കുന്നതെങ്ങനെയെന്ന് കാണിക്കുന്ന എല്‍ ദുനിയ റമദാന്‍ പരമ്പരയും കുക്കറി ഷോകളും ജനപ്രിയ പരമ്പരകളും നാടകങ്ങളും കാണാം.

ഈ റമദാനില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്ക് 30% കിഴിവില്‍ ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്. 2024 മാര്‍ച്ച് 11 നും 2024 ഏപ്രില്‍ 9 നും ഇടയില്‍ ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണിത്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All