പ്രസവത്തിന് പിന്നാലെ കുഞ്ഞിന്റെ തൂക്കത്തിന്റെ ഇരട്ടി സ്വര്‍ണം വേണമെന്ന് ഭര്‍ത്താവിനോട് ഭാര്യ! പൊങ്ങച്ചമാണോ?
ദുബായ് : സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ദുബായ് പ്രവാസിയുമായ യുവതി പ്രസവത്തിന് പിന്നാലെ ഭര്‍ത്താവിനോട് ഉന്നയിച്ച ആവശ്യം ശ്രദ്ധപിടിച്ചു പറ്റി. പ്രസവ സമ്മാനമായി ഭര്‍ത്താവിനോട് കുഞ്ഞിന്റെ തൂക്കത്തിന്റെ ഇരട്ടി സ്വര്‍ണം വേണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ലിന്‍ഡ ആന്‍ഡ്രേഡ് എന്ന യുവതി വീഡിയോയില്‍ വെളിപ്പെടുത്തിയത്.
ചോദ്യംകേട്ട് ഭര്‍ത്താവിന്റെ ബോധംപോയോ എന്ന് ചോദിക്കാന്‍ വരട്ടെ. ശതകോടീശ്വരനായ ഭര്‍ത്താവ് റിക്കി ആന്‍ഡ്രേഡിനോട് അവര്‍ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത് എന്നറിയുമ്പോള്‍ അത് ഒരു ആഡംബര വിശേഷം മാത്രമാണെന്ന് നമുക്ക് ബോധ്യപ്പെടും. ടിക് ടോകിലൂടെയാണ് ലിന്‍ഡ ഈ വിശേഷം പങ്കുവച്ചിരിക്കുന്നത്.
കുഞ്ഞിന്റെ തൂക്കത്തിന്റെ ഇരട്ടി സ്വര്‍ണം വാങ്ങിയാവണം കാണാന്‍ വരേണ്ടതെന്ന ആവശ്യം ഉന്നയിച്ച ലിന്‍ഡ മറ്റൊരു രസകരമായ കാര്യം കൂടി ഒപ്പിച്ചിട്ടുണ്ട്. കുഞ്ഞ് ജനിക്കുമ്പോള്‍ ഏഴ് പൗണ്ടായിരുന്നു തൂക്കമെന്നും എന്നാല്‍ ഭര്‍ത്താവിനോട് താന്‍ 15 പൗണ്ട് തൂക്കമുണ്ടെന്നാണ് പറഞ്ഞതെന്നും വീഡിയോയില്‍ ഇവര്‍ പറയുന്നു. ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
കുഞ്ഞിന്റെ തൂക്കം കൂട്ടിപ്പറഞ്ഞത് ഭര്‍ത്താവ് വിശ്വസിച്ചെന്നും തിരിച്ച് ഒന്നും ചോദിച്ചില്ലെന്നും ലിന്‍ഡ ചെറുചിരിയോടെ വീഡിയോയില്‍ പറയുന്നു. മകള്‍ക്ക് അവളുടെ അച്ഛനില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന നിരവധി സമ്മാനങ്ങളില്‍ ഒന്നു മാത്രമായിരിക്കും ഇതെന്നും അവര്‍ പറഞ്ഞു.
ലിന്‍ഡയുടെ ടിക് ടോക്ക് വീഡിയോ 50 ലക്ഷത്തോളം ആളുകളാണ് ഇതിനകം കണ്ടത്. യുഎസിലെ കാലിഫോര്‍ണിയയില്‍ വളര്‍ന്ന ലിന്‍ഡ ഭര്‍ത്താവിനൊപ്പം ദുബായിലാണ് താമസം. ഇവരുടെ വീഡിയോകള്‍ നേരത്തേയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഒരാഴ്ച കൊണ്ട് 25 കോടിയുടെ ഷോപ്പിങ് നടത്തിയെന്നു പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഇവര്‍ പങ്കുവച്ച വീഡിയോ ആണ് ഇതിലൊന്ന്.
ആഡംബര വിശേഷങ്ങളാണ് ഇവര്‍ സ്ഥിരമായി പങ്കുവയ്ക്കാറുള്ളത്. ഗര്‍ഭകാലത്ത് ഇഷ്ടഭക്ഷണം കഴിക്കാന്‍ ലിന്‍ഡ ഭര്‍ത്താവിനൊപ്പം ദുബായില്‍ നിന്നും അമേരിക്കയിലേക്ക് പറന്നിരുന്നു. ഗര്‍ഭിണിയായ തന്റെ ഇഷ്ടഭക്ഷണം വാങ്ങിത്തരാന്‍ ഭര്‍ത്താവിനൊപ്പം 13,000 കിലോമീറ്ററാണ് യാത്ര ചെയ്‌തെന്നും ഇവര്‍ അറിയിച്ചിരുന്നു.
കുടുംബത്തിലെ പുതിയ അതിഥിക്കായി ഇതിനകം താനും ഭര്‍ത്താവും പല ആഡംബര ബ്രാന്‍ഡുകളില്‍ നിന്നും സമ്മാനങ്ങള്‍ വാങ്ങിയതായും ലിന്‍ഡ പറഞ്ഞു. നിരവധി പേരാണ് കുടുംബത്തിന് ആശംസകള്‍ നേര്‍ന്നത്. മകളുടെ ബേബി സിറ്ററായി ജോലി കിട്ടുമോ എന്ന് ചോദിച്ചുകൊണ്ടും പണം കൊണ്ടു മാത്രം സന്തോഷം ഉണ്ടാകില്ലെന്ന് ഓര്‍മിപ്പിച്ചും നിരവധി പ്രതികരണങ്ങളും വീഡിയോക്ക് ലഭിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.