പെൺമക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പ്രവാസിയായ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ
കുവൈറ്റിൽ പെൺമക്കളെ തട്ടിക്കൊണ്ടുപോയ പ്രവാസിയ്ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇയാൾ ഒരു വയസ്സും 3 വയസ്സുമുള്ള പെൺമക്കളുമായി രാജ്യം വിട്ടതായാണ് പറയപ്പെടുന്നത്. തൻ്റെ പെൺമക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പ്രവാസിയുടെ ഭാര്യ മൈദാൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവിനെയും പെൺമക്കളെയും കാണാനില്ലെന്നും ഫോണിൽ വിളിച്ചപ്പോൾ താൻ രാജ്യം വിടുകയാണെന്നും വിമാനം പറന്നുയരാൻ പോകുകയാണെന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.