വിമാനത്താവളത്തിൽ വൻസ്വർണ്ണവേട്ട; പിടികൂടിയത് കോടികളുടെ സ്വർണ്ണം
കരിപ്പൂർ വിമാനത്താവളത്തിൽ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനകളിൽ എയർ കസ്റ്റംസ് പിടിച്ചെടുത്തത് 1.67 കോടിയുടെ സ്വർണം. ഇതുകൂടാതെ 3.6 ലക്ഷം രൂപ വില മതിക്കുന്ന 30,000 സിഗരറ്റ് സ്റ്റിക്കുകളും പിടിച്ചെടുത്തു. ദുബൈയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനിയിൽനിന്ന് 80.78 ലക്ഷം രൂപയും മലപ്പുറത്തുനിന്നുള്ള യാത്രക്കാരനിൽനിന്ന് കാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 54.56 ലക്ഷം രൂപയുടെ സ്വർണവുമാണ് പിടികൂടിയത്. സ്വർണം ഡിസ്ക് രൂപത്തിൽ ഒളിപ്പിച്ച് വെജിറ്റബ്ൾ ചോപ്പറിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും കാപ്സ്യൂൾ രൂപത്തിലുമെല്ലാം മറച്ചുവെച്ചായിരുന്നു കടത്ത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.