• Home
  • News
  • സൗദി സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകൾ നിരീക്ഷിക്കുന്ന സംവിധാനവുമായി റോഡ് സു

സൗദി സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകൾ നിരീക്ഷിക്കുന്ന സംവിധാനവുമായി റോഡ് സുരക്ഷാവകുപ്പ്

റിയാദ് ∙ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകൾ സദാ നിരീക്ഷിക്കുന്ന നൂതന സംവിധാനവുമായി സൗദി റോഡ് സുരക്ഷാവകുപ്പ്. റിയാദിൽ നടക്കുന്ന രാജ്യാന്തര ഡിഫൻസ് എക്‌സിബിഷനിലെ സുരക്ഷാസേനയുടെ പവലിയനിൽ സൗദി റോഡ് സുരക്ഷാവിഭാഗത്തെ കുറിച്ച് പരിചയപ്പെടുത്തിയ സ്‌പെഷ്യൽ ഫോഴ്‌സ് വാക്താവ് മസ്തൂർ അൽകഥീരി സാങ്കേതിക വിദ്യ എങ്ങനെയാണ് റോഡ് സുരക്ഷാവിഭാഗം പ്രയോജനപ്പെടുത്തുന്നതെന്ന് വിശദീകരിച്ചു.

ട്രാഫിക് വിഭാഗത്തിന്റെ വാഹനങ്ങളിൽ ഘടിപ്പിച്ച സാഹിർ ക്യാമറയും സ്പീഡ് ട്രാക്കിങ്‌ ഉപകരണങ്ങളും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയുന്നതിനും അവയെ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്നതിനും സഹായിക്കുന്ന വാസിഖ്, വാസിഖ്  പ്ലസ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All