• Home
  • News
  • പ്രളയത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റണം; ദുരിതബാധിതര്‍ക്ക് സൗജന

പ്രളയത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റണം; ദുരിതബാധിതര്‍ക്ക് സൗജന്യ സേവനങ്ങളുമായി കമ്പനികള്‍

ഗതാഗത തടസ്സത്തിന് കാരണമാവുന്നതിനാലാണ് അടിയന്തരമായി അവ മാറ്റാന്‍ പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പെട്ടെന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടുപോയ പലരും വാഹനം മുന്നോട്ടുപോവാനാവാതെ ജീവരക്ഷാര്‍ഥം അവ നടുറോഡില്‍ ഉപേക്ഷിച്ച് പോവാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

സംഭവമുണ്ടായ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

ദുബായ്: കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ അകപ്പെട്ട് റോഡുകളില്‍ കുടുങ്ങിപ്പോയ വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ദുബായ് പോലീസ് വാഹന ഉടമകളോട് അഭ്യര്‍ത്ഥിച്ചു. പെട്ടെന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടുപോയ പലരും വാഹനം മുന്നോട്ടുപോവാനാവാതെ ജീവരക്ഷാര്‍ഥം അവ നടുറോഡില്‍ ഉപേക്ഷിച്ച് പോവാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ വെള്ളക്കെട്ട് ഇറങ്ങിയ ശേഷവും അവ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പലരും ഇതുവരെ തയ്യാറായിട്ടില്ല. ഇവ ഗതാഗത തടസ്സത്തിന് കാരണമാവുന്നതിനാലാണ് അടിയന്തരമായി അവ മാറ്റാന്‍ പോലിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ തെരുവുകളില്‍ നിന്നും റോഡുകളില്‍ നിന്നും മാറ്റാന്‍ വാഹന ഉടമകളോട് അഭ്യര്‍ഥിക്കുന്നതായി ദുബായ് പോലീസ് തങ്ങളുടെ എക്‌സ് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഇത് അനിവാര്യമാണെന്നും പോലിസ് വ്യക്തമാക്കി.

അതിനിടെ, കളഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ യുഎഇയില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. ഷാര്‍ജ എമിറേറ്റിലെ അല്‍ ദൈദ് മേഖലയിലുണ്ടായ ശക്തമാ പ്രളയത്തില്‍ വാട്ടര്‍ ടാങ്കര്‍ ഒഴുകിപ്പോയതിനെ തുടര്‍ന്നാണ് അതിലുണ്ടായിരുന്ന ജീവനക്കാരന്‍ മുങ്ങിമരിച്ചത്. 50 വയസസ്സിനു മുകളില്‍ പ്രായമുള്ള ഇദ്ദേഹം പാകിസ്താന്‍കാരനാണ്. അല്‍ ദൈദ് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. സംഭവമുണ്ടായ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. നേരത്തേ പ്രളയത്തില്‍ പെട്ട് ഒരു സ്വദേശിയും മൂന്ന് ഫിനിപ്പിനോകളും ഉള്‍പ്പെടെ നാലു പേര്‍ മരണപ്പെട്ടിരുന്നു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All