• Home
  • News
  • കുവൈത്തിലെ തീപിടിത്തം: ഉത്തരവാദിത്വം ഏറ്റെടുത്ത് എൻബിടിസി ഡയറക്ടർ; മരിച്ചവരുടെ ക

കുവൈത്തിലെ തീപിടിത്തം: ഉത്തരവാദിത്വം ഏറ്റെടുത്ത് എൻബിടിസി ഡയറക്ടർ; മരിച്ചവരുടെ കുടുംബത്തെ കമ്പനി സംരക്ഷിക്കും

കുവൈത്ത് സിറ്റി:കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എൻ.ബി.ടി.സി ഡയറക്ടർ കെ.ജി എബ്രഹാം. തീപിടിത്തം ദൗർഭാ​ഗ്യകരമായ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. തീപിടിത്തം ഉണ്ടായ സമയത്ത് താൻ കേരളത്തിലായിരുന്നുവെന്നും വികാരാധീനനായി കെ ജി എബ്രഹാം പറഞ്ഞു. എല്ലാ തൊഴിലാളികളെയും  കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. ക്യാമ്പുകള്‍ സുരക്ഷിതമാണോയെന്നത് സ്ഥിരമായി വിലയിരുത്താറുണ്ട്. പല രാജ്യങ്ങളില്‍ നിന്നുള്ളവർ ക്യാമ്ബിലുണ്ടായിരുന്നു. എല്ലാവരെയും ഒരുപോലെയാണ് കണ്ടിരുന്നത്. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ തന്റെ കുടുംബാംഗങ്ങള്‍ സന്ദർശിക്കും. അവർക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കും. സംഭവമറി‌ഞ്ഞ് വീട്ടിലിരുന്ന് കരയുകയായിരുന്നു. 25 വർഷത്തോളമായി ഞങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്നവരായിരുന്നു അവരില്‍ പലരും. ഞങ്ങളുടെ തെറ്റുമൂലം സംഭവിച്ച ദുരന്തമല്ലെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അവരാണ് കമ്പനി പടുത്തുയർത്തിയത്. അവർ ഞങ്ങളുടെ കുടുംബമാണ്. എല്ലാ തൊഴിലാളികള്‍ക്കും ലൈഫ് ഇൻഷുറൻസ് ഉണ്ടായിരുന്നു. മരിച്ചവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിൽ മരിച്ചവരുടെ നാലുവർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നൽകുമെന്നും കെ.ജി.എബ്രഹാം അറിയിച്ചു. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇൻഷുറൻസ് തുകയ്ക്കും പുറമെയാണിതെന്നും വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 49 വർഷമായി താൻ കുവൈത്തിലുണ്ട്. . സംഭവമുണ്ടായപ്പോൾ കുവൈത്ത് സർക്കാരും എംബസിയും കൃത്യമായി ഇടപെട്ടു. ഇന്ത്യ ഗവണ്മന്‍റെ് വളരെ വേഗത്തിൽ മന്ത്രിമാരടങ്ങുന്ന സംഘത്തെ കുവൈത്തിലെത്തിച്ചതിലൂടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനായി. മൃതദേഹങ്ങൾ 48 മണിക്കൂറിനുള്ളിൽ നാട്ടിലെത്തിക്കാൻ സാധിച്ചു.ഗ്യാസ് സിലിൻഡറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ അത് കുവൈത്ത് പൊലീസിന്റെ റിപ്പോർ‍ട്ടിൽ പരാമർശിക്കേണ്ടതായിരുന്നു. ജീവനക്കാർക്ക് എയർകണ്ടിഷൻ ചെയ്ത ഫ്ലാറ്റാണ് നൽകിയിരുന്നത്. ഇത്തരത്തിൽ 32 ഫ്ലാറ്റുകൾ കമ്പനിക്കുണ്ട്. ജീവനക്കാർക്ക് ഭക്ഷണം പാകം ചെയ്ത് നൽകാനും വിളമ്പാനും പ്രത്യേക ജീവനക്കാരെ ഏർപ്പെടുത്തിയിരുന്നു. മുറികളിൽ പാചകം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്’–കെ.ജി.എബ്രഹാം പറഞ്ഞു.തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All