• Home
  • News
  • സൗദിയിൽ ഉച്ചവിശ്രമ നിയമം ഈ മാസം 15 മുതല്‍ നടപ്പിലാകും

സൗദിയിൽ ഉച്ചവിശ്രമ നിയമം ഈ മാസം 15 മുതല്‍ നടപ്പിലാകും

ജിദ്ദ ∙ സൗദിയില്‍ തുറസായ സ്ഥലങ്ങളിൽ ജോലി ഉച്ചവിശ്രമ സമയം ഈ മാസം പതിനഞ്ചു മുതൽ നടപ്പിൽ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന തരത്തിൽ തൊഴിലെടുപ്പിക്കാൻ പാടില്ല. സെപ്റ്റംബർ പതിനഞ്ചു വരെയാണ് ഇതിന് വിലക്ക്. മധ്യാഹ്ന വിശ്രമ നിയമത്തിന് അനുസരിച്ച് ജോലി സമയം സ്വകാര്യ സ്ഥാപനങ്ങൾ ക്രമീകരിക്കണം. അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഇവർക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണം.നിയമം ലംഘിച്ചാൾ ഒരാള്‍ക്ക് മൂവായിരം റിയാല്‍ എന്ന തരത്തിൽ  പിഴ ചുമത്തും. തെറ്റ് ആവർത്തിച്ചാൽ ഇരട്ടി തുക പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All