സൗദിയിലെ ആദ്യ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് വനിതാ റിപോര്‍ട്ടറെ അനാച്ഛാദനം ചെയ്തത? വിവാദമായി വീഡിയോ
റോബോട്ടിന്റെ ചലനങ്ങള്‍ മനഃപൂര്‍വമെന്ന് ഒരു വിഭാഗം
Saudi Robots were announced today????
— Tansu Yegen (@TansuYegen) March 5, 2024
pic.twitter.com/f6QHkxzqQO
കൈകളുടെ ചലനം സാങ്കേതിക തകരാറെന്ന് ചിലര്‍
റാവിയ അല്‍ഖാസിം എന്ന റിപോര്‍ട്ടറാണ് വീഡിയോയില്‍
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് അനാച്ഛാദനം ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിവാദം. ലോഞ്ച് ചെയ്യുന്നതിനിടെ റോബോട്ട് വനിതാ വാര്‍ത്താ റിപോര്‍ട്ടറെ അനുചിതമായി സ്പര്ശിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. റോബോട്ടിന്റെ ചലനങ്ങള്‍ മനഃപൂര്‍വമാണെന്നാണ് വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
റിയാദില്‍ നടക്കുന്ന ഡീപ്ഫാസ്റ്റിന്റെ രണ്ടാം പതിപ്പിലാണ് സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ടായ 'മുഹമ്മദ്' അനാച്ഛാദനം ചെയ്തത്. വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിനിടെ എംബിസി ഗ്രൂപ്പിന്റെ അല്‍ അറബിയ ചാനലിലെ റാവിയ അല്‍ഖാസിം എന്ന വനിതാ മാധ്യമ പ്രവര്‍ത്തകയുടെ പിന്‍ഭാഗത്ത് റോബോട്ട് അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു.
എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇതിന്റെ വീഡിയോ ക്ലിപ്പ് വളരെ വേഗം നെറ്റിസണ്‍സിന്റെ ശ്രദ്ധ നേടി. റോബോട്ടിനെക്കുറിച്ച് റാവിയ ചാനല്‍ മൈക്കില്‍ സംസാരിക്കുമ്പോള്‍ റോബോട്ടിന്റെ കൈ ചലിക്കുന്നത് വീഡിയോയിലുണ്ട്. ഇതോടെ അവര്‍ ജാഗ്രതയോടെ റിപോര്‍ട്ടിങ് തുടരുകയും ചെയ്യുന്നു.
റോബോട്ടിന്റെ കൈ ചലിച്ചത് സാങ്കേതിക തകരാര്‍ കാരണമാണെന്ന് ചിലര്‍ അനുമാനിച്ചു. മറ്റുള്ളവര്‍ ഇത് സ്വാഭാവികമാണെന്നും അവതാരക അടുത്തുവന്നപ്പോള്‍ മാത്രമാണ് കൈ ചലിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.