ന്യൂനമർദം: ഇന്ന് മുതൽ മഴക്ക് സാധ്യത
മനാമ: ന്യൂനമർദം മൂലം ഈ മാസം 30 മുതൽ മേയ് നാലു വരെ മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ബഹ്റൈൻ കാലാവസ്ഥ വകുപ്പ്.അസ്ഥിര കാലാവസ്ഥ കുറച്ച് ദിവസം നീണ്ടേക്കാം. പൊതുജനങ്ങൾ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ മാസം ബഹ്റൈനിൽ അടുത്തിടെ സംഭവിച്ചിട്ടില്ലാത്ത രീതിയിൽ കനത്ത മഴയും അസ്ഥിര കാലാവസ്ഥയും നേരിട്ടിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.