• Home
  • News
  • സൗദിയിൽ ഇസ്​ലാമിക കാര്യ മന്ത്രി പെരുന്നാൾ നമസ്ക്കാരത്തിനുള്ള നിർദ്ദേശങ്ങൾ നൽകി

സൗദിയിൽ ഇസ്​ലാമിക കാര്യ മന്ത്രി പെരുന്നാൾ നമസ്ക്കാരത്തിനുള്ള നിർദ്ദേശങ്ങൾ നൽകി

ജിദ്ദ∙ സൗദിയിൽ സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞാൽ പെരുന്നാൾ നമസ്ക്കാരം  നടത്താൻ ഇസ്​ലാമിക കാര്യ മന്ത്രി  അബ്ദുല്ലത്തീഫ് അൽ-ഷെയ്ഖ് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ മന്ത്രാലയത്തിന്‍റെ എല്ലാ ശാഖകൾക്കും നിർദ്ദേശം നൽകി. മന്ത്രാലയ ശാഖകൾക്ക് അയച്ച സർക്കുലറിൽ പ്രാർത്ഥനകൾ തുറന്ന മൈതാനങ്ങളിലും മൈതാനത്തോട് ചേർന്നുള്ള പള്ളികൾ ഒഴികെയുള്ള എല്ലാ പള്ളികളിലും നമസ്ക്കാരം നടത്തണമെന്ന്  നിർദ്ദേശിച്ചു. കൂടാതെ, ഈദ് പ്രാർത്ഥനകൾക്ക് സാധാരണയായി ഉപയോഗിക്കാത്ത ചില പട്ടണങ്ങളിലെയും ഗ്രാമ കേന്ദ്രങ്ങളിലെയും പള്ളികളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തണം.

നിയുക്ത പ്രാർത്ഥനാ മൈതാനങ്ങളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതിന്‍റെ പ്രാധാന്യം അൽ ഷൈഖ് എടുത്തുപറഞ്ഞു. അറ്റകുറ്റപ്പണികൾ, ശുചീകരണം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ സേവനങ്ങളും നിലവിലുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ  ആചാരങ്ങൾ പൂർണ്ണമായി നിർവഹിക്കാൻ കഴിയും. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All